താമരശേരിയിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്നു
Monday, November 11, 2024 4:46 PM IST
കോഴിക്കോട്: പൂട്ടിയിട്ട വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ കവർന്നു. താമരശേരിയിൽ ആണ് സംഭവം. കോരങ്ങാട് മാട്ടുമ്മൽ ഷാഫിയുടെ വീട്ടിലാണ് മോഷണം.
അലമാരയിൽ സുക്ഷിച്ചിരുന്ന 10 പവനോളം സ്വർണാഭരണങ്ങളാണ് നഷ്ടമായത്. വീടിന്റെ മുൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്.
വീട്ടുടമയായ ഷാഫി ഗൾഫിലാണ്. ഇയാളുടെ ഭാര്യയും മക്കളും അവരുടെ വീട്ടിൽ പോയ സമയമാണ് മോഷണം നടന്നത്. ഇവർ തിരികെ വീട്ടിലെത്തിയപ്പോളാണ് മോഷണവിവരമറിഞ്ഞത്.