മുനമ്പം പ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചെന്ന് സമരസമിതി
Monday, November 11, 2024 2:46 PM IST
കൊച്ചി: മുനമ്പം ഭൂമി പ്രശ്നത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സമര സമിതി അംഗങ്ങൾ കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
മുനമ്പം പ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചെന്ന് സമരസമിതി അംഗങ്ങൾ പറഞ്ഞു. തത്കാലം സമരം തുടരുമെന്നും സമരസമതി പ്രതിനിധികൾ പറഞ്ഞു.
മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് മന്ത്രി പി. രാജീവും വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ നവംബർ 22 ന് ഉന്നതതല യോഗം ചേർന്ന് പ്രശ്നം പരിഹരിക്കാൻ ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.