ചെന്നൈ: സി​നി​മ​ലോ​കം ഒ​ന്ന​ട​ങ്കം ആ​വേ​ശ​ത്തോ‌​ടെ വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന ഉ​ല​ക​നാ‌​യ​ക​ൻ എ​ന്ന പേ​ര് വേ​ണ്ടെ​ന്നു വെ​യ്ക്കു​ക​യാ​ണ് അ​റി​യി​ച്ച് ക​മ​ൽ​ഹാ​സ​ൻ. ക​ലാ​കാ​ര​ൻ ക​ല​യേ​ക്കാ​ൾ വാ​ഴ്ത്ത​പ്പെ​ടാ​ൻ പാ​ടി​ല്ലെ​ന്നും ഒ​രു​പാ​ട് ആ​ലോ​ച​ന​യ്ക്ക് ശേ​ഷ​മാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​നി മു​ത​ൽ ത​ന്നെ ക​മ​ൽ​ഹാ​സ​നെ​ന്നോ കെഎ​ച്ച് എ​ന്നോ മാ​ധ്യ​മ​ങ്ങ​ളും ആ​രാ​ധ​ക​രും സ​ഹ​പ്ര​വ​ർ​ത്ത​ക​രും പാ​ർ​ട്ടി അം​ഗ​ങ്ങ​ളും വി​ശേ​ഷി​പ്പി​ക്ക​ണ​മെ​ന്ന് അ​റി​യി​ച്ച് ന​ട​ൻ പ​ത്ര​ക്കു​റി​പ്പ് പു​റ​ത്തി​റ​ക്കി.

ക​മ​ൽ​ഹാ​സ​ന്‍റെ പ​ത്ര​ക്കു​റി​പ്പ്

വ​ണ​ക്കം, എ​ന്നെ ‘ഉ​ല​ക​നാ​യ​ക​ൻ’ പോ​ലെ​യു​ള്ള പേ​രു​ക​ൾ വി​ളി​ക്കു​ന്ന​തി​ൽ എ​നി​ക്ക് എ​ന്നെ​ന്നും നി​ങ്ങ​ളോ​ട് ആ​ഴ​ത്തി​ലു​ള്ള കൃ​ത​ജ്ഞ​ത തോ​ന്നാ​റു​ണ്ട്. പ്രി​യ​പ്പെ​ട്ട​വ​രും ബ​ഹു​മാ​ന്യ​രാ​യ സ​ഹ​പ്ര​വ​ർ​ത്ത​ക​രും ആ​രാ​ധ​ക​രും ന​ൽ​കി​യ അ​ത്ത​രം അം​ഗീ​കാ​ര​ങ്ങ​ൾ ഞാ​ൻ അം​ഗീ​ക​രി​ക്കു​ന്നു, നി​ങ്ങ​ൾ​ക്ക് എ​ന്നോ​ടു​ള്ള സ്നേ​ഹം എ​ന്നെ ഇ​പ്പോ​ഴും വി​ന​യാ​ന്വി​ത​നാ​ക്കു​ക​യും ഞാ​ൻ ഒ​രു​പാ​ട് സ​ന്തോ​ഷി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

സി​നി​മ എ​ന്ന ക​ല ഒ​രു വ്യ​ക്തി​യി​ൽ മാ​ത്രം ചു​റ്റ​പ്പെ​ട്ടു നി​ൽ​ക്കു​ന്ന​ത​ല്ല, ആ ​മ​ഹ​ത്താ​യ ക​ല​യു​ടെ ഒ​രു വി​ദ്യാ​ർ​ഥി മാ​ത്ര​മാ​യ ഞാ​ൻ എ​ന്നേ​ക്കും എ​ന്നെ​ത്ത​ന്നെ പ​രി​ഷ്ക​രി​ക്കാ​നും പ​ഠി​ക്കാ​നും വ​ള​രാ​നും ആ​ഗ്ര​ഹി​ക്കു​ന്നു. മ​റ്റേ​തൊ​രു സ​ർ​ഗാ​ത്മ​ക ആ​വി​ഷ്കാ​ര രൂ​പ​ത്തെ​യും പോ​ലെ സി​നി​മ​യും എ​ല്ലാ​വ​ർ​ക്കും അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്.

എ​ണ്ണ​മ​റ്റ ക​ലാ​കാ​ര​ന്മാ​രു​ടെ​യും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ​യും പ്രേ​ക്ഷ​ക​രു​ടെ​യും സ​ഹ​ക​ര​ണ​മാ​ണ് മ​നു​ഷ്യ​രാ​ശി​യു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന​തും സ​മ്പ​ന്ന​വും എ​ക്കാ​ല​വും വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തു​മാ​യ ക​ഥ​ക​ളു​ടെ യ​ഥാ​ർ​ഥ പ്ര​തി​ഫ​ല​ന​മാ​യി സി​നി​മ​യെ മാ​റ്റു​ന്ന​ത്.

ക​ലാ​കാ​ര​ൻ ക​ല​യേ​ക്കാ​ൾ വാ​ഴ്ത്ത​പ്പെ​ടാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് എ​ന്‍റെ എ​ളി​യ വി​ശ്വാ​സം. എ​ന്‍റെ അ​പൂ​ർ​ണ​ത​ക​ളെ​ക്കു​റി​ച്ചും എ​ന്നെ മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള എ​ന്‍റെ പ്ര​യ​ത്ന​ങ്ങ​ളെ​ക്കു​റി​ച്ചും നി​ര​ന്ത​രം ബോ​ധ​വാ​നാ​യി നി​ല​കൊ​ള്ളാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. അ​തി​നാ​ൽ ഒ​രു​പാ​ട് ഗ​ഹ​ന​മാ​യ മ​ന​ന​ത്തി​നു ശേ​ഷം ‘ഉ​ല​ക​നാ​യ​ക​ൻ’ പോ​ലെ​യു​ള്ള ശീ​ർ​ഷ​ക​ങ്ങ​ളോ വി​ശേ​ഷ​ണ​ങ്ങ​ളോ ഇ​നി വേ​ണ്ട എ​ന്ന് തീ​രു​മാ​നി​ക്കാ​നും അ​ത് മാ​ന്യ​മാ​യി നി​ര​സി​ക്കാ​നും ഞാ​ൻ നി​ർ​ബ​ന്ധി​ത​നാ​വു​ക​യാ​ണ്.



എ​ന്‍റെ എ​ല്ലാ ആ​രാ​ധ​ക​രും, മാ​ധ്യ​മ​ങ്ങ​ളും, സി​നി​മാ സാ​മു​ദാ​യി​ക അം​ഗ​ങ്ങ​ളും, പാ​ർ​ട്ടി കേ​ഡ​റും, ഇ​ന്ത്യ​യി​ലെ സ​ഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രും ഇ​നി​മു​ത​ൽ എ​ന്നെ ക​മ​ൽ​ഹാ​സ​ൻ എ​ന്നോ ക​മ​ൽ എ​ന്നോ കെ​എ​ച്ച് എ​ന്നോ മാ​ത്രം വി​ളി​ക്ക​ണ​മെ​ന്ന് വി​നീ​ത​മാ​യി അ​ഭ്യ​ർ​ഥി​ക്കു​ന്നു.

കാ​ല​ങ്ങ​ളാ​യി നി​ങ്ങ​ൾ എ​ന്നോ​ട് കാ​ണി​ക്കു​ന്ന സ്നേ​ഹ​ത്തി​നും ആ​ത്മാ​ർ​ഥ​ത​യ്ക്കും ന​ന്ദി. സി​നി​മ​യെ​ന്ന മ​നോ​ഹ​ര​മാ​യ ഈ ​ക​ലാ​രൂ​പ​ത്തി​നു മു​ന്നി​ൽ എ​ല്ലാ​വ​രും സ​മ​ന്മാ​രാ​യി​രി​ക്ക​ണ​മെ​ന്നും ന​മു​ക്കി​ട​യി​ൽ വ​ലി​പ്പ​ച്ചെ​റു​പ്പ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്ക​രു​തെ​ന്നു​മു​ള്ള എ​ന്‍റെ വി​ന​യ​പൂ​ർ​വ​മാ​യ ആ​ഗ്ര​ഹ​മാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ടു​ക്കാ​ൻ കാ​ര​ണം.

എ​ന്‍റെ വേ​രു​ക​ളോ​ടും ല​ക്ഷ്യ​ങ്ങ​ളോ​ടും വി​ശ്വ​സ്ത​ത പു​ല​ർ​ത്താ​നും നി​ങ്ങ​ളു​ടെ സ്നേ​ഹ​ത്തി​ന് ഇ​നി​യും പാ​ത്ര​മാ​കാ​നും ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു.

എ​ന്നെ​ന്നും നി​ങ്ങ​ളു​ടെ​ മാ​ത്രം ക​മ​ല​ഹാ​സ​ൻ