ടെ​ല്‍ അ​വീ​വ്: ല​ബ​ന​നി​ല്‍ ഹി​സ്ബു​ള്ള​യ്ക്കെ​തി​രേ ന​ട​ത്തി​യ പേ​ജ​ര്‍ സ്‌​ഫോ​ട​നം ത​ന്‍റെ അ​റി​വോ​ടെ​യെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞ് ഇ​സ്ര​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു. പേ​ജ​ര്‍ ആ​ക്ര​മ​ണ​ത്തി​ന് താ​ന്‍ പ​ച്ച​ക്കൊ​ടി കാ​ട്ടി​യ​താ​യി നെ​ത​ന്യാ​ഹു സ്ഥി​രീ​ക​രി​ച്ച​താ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ക്താ​വ് ഒ​മ​ര്‍ ദോ​സ്ത്രി വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ഫ്പി​യോ​ട് പ​റ​ഞ്ഞു. ലോ​ക​ത്തെ ത​ന്നെ ഞെ​ട്ടി​ച്ച സം​ഭ​വ​ത്തി​ല്‍ ഇ​സ്ര​യേ​ലി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന ആ​ദ്യ തു​റ​ന്നു​പ​റ​ച്ചി​ലാ​ണി​ത്.

സെ​പ്റ്റം​ബ​ർ 17, 18 തീ​യ​തി​ക​ളി​ൽ ല​ബ​ന​നി​ലെ ഹി​സ്ബു​ള്ള ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ജ​റു​ക​ളാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. സ്ഫോ​ട​ന​ത്തി​ൽ 40 പേ​ർ മ​രി​ക്കു​ക​യും മൂ​വാ​യി​ര​ത്തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ഇ​സ്ര​യേ​ലാ​ണെ​ന്ന് ഇ​റാ​നും ഹി​സ്ബു​ള്ള​യും ആ​രോ​പി​ച്ചി​രു​ന്നു. പേ​ജ​ര്‍​സ്ഫോ​ട​ന​ത്തി​നു പി​ന്നാ​ലെ​യാ​ണ് ഇ​സ്ര​യേ​ല്‍ സൈ​ന്യം ലെ​ബ​ന​നി​ല്‍ യു​ദ്ധം ആ​രം​ഭി​ച്ച​ത്.

ഇ​സ്ര​യേ​ലി​ന്‍റെ ലൊ​ക്കേ​ഷ​ന്‍ ട്രാ​ക്കിം​ഗി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​ണ് മൊ​ബൈ​ലി​ന് പ​ക​ര​മു​ള്ള ആ​ശ​യ​വി​നി​മ​യ മാ​ര്‍​ഗ​മാ​യി ഹി​സ്ബു​ള്ള പേ​ജ​റി​നെ ആ​ശ്ര​യി​ച്ചി​രു​ന്ന​ത്.