ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ഡി​ജി​റ്റ​ൽ അ​റ​സ്റ്റി​ൽ നി​ന്നും വ്യ​വ​സാ​യി​യെ ര​ക്ഷി​ച്ച് പോ​ലീ​സ്. ഭോ​പ്പാ​ലി​ലെ അ​രേ​ര കോ​ള​നി​യി​ലെ താ​മ​സ​ക്കാ​ര​നാ​യ വി​വേ​ക് ഒ​ബ്‌​റോ​യി​ക്കാ​ണ് ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ (ട്രാ​യ്) ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന വ്യാ​ജേ​ന ഫോ​ൺ വ​ന്ന​ത്.

സി​ബി​ഐ, മും​ബൈ ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യ ആ​ളു​ക​ളും വി​വേ​കി​നോ​ട് ഫോ​ണി​ൽ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് വി​വേ​കി​ന്‍റെ ആ​ധാ​ർ ഉ​പ​യോ​ഗി​ച്ച് നി​ര​വ​ധി വ്യാ​ജ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ തു​റ​ന്നി​ട്ടു​ണ്ടെ​ന്ന് ഇ​വ​ർ അ​വ​കാ​ശ​പ്പെ​ട്ടു.

കൂ​ടാ​തെ ഒ​ബ്‌​റോ​യി​യോ​ട് സ്‌​കൈ​പ്പ് വീ​ഡി​യോ ആ​പ്പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​ൻ പ​റ​യു​ക​യും ഒ​രു മു​റി​യി​ൽ ത​ന്നെ തു​ട​രാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഈ ​സ​മ​യ​ത്ത് അ​ദ്ദേ​ഹം മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സ് ഉ​ട​ൻ​ത​ന്നെ വീ​ട്ടി​ലെ​ത്തി.

പോ​ലീ​സ് ഇ​വ​രോ​ട് ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ഇ​വ​ർ വീ​ഡി​യോ കോ​ൾ വി​ച്ഛേ​ദി​ച്ച് പോ​കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.