ക്യാമ്പസുകളുടെ ഗെയിറ്റിന് കാവി നിറം നല്‍കണം; വിചിത്ര ഉത്തരവുമായി രാജസ്ഥാൻ സർക്കാർ
Sunday, November 10, 2024 7:56 PM IST
ജയ്പുര്‍: സര്‍ക്കാര്‍ കോളജുകളുടെ ഗെയിറ്റിന് കാവി നിറം നല്കാന് ഉത്തരവിട്ട് രാജസ്ഥാൻ സര്‍ക്കാര്‍. പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ പത്ത് ഡിവിഷനുകളിലെ 20 കോളജുകളില്‍ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.
വിദ്യാര്‍ഥികള്‍ക്ക് സുഗമമായ പഠനാന്തരീക്ഷം ഉറപ്പുവരുത്താന്‍ വേണ്ടിയാണ് കാവി നിറം നല്‍കുന്നതെന്നാണ് വിശദീകരണം. കായകല്പ് പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുക.
ക്യാമ്പസിനകത്ത് പ്രവേശിക്കുന്ന കുട്ടികള്‍ക്ക് ഉണര്‍വും പഠിക്കാനുള്ള ഉന്മേഷവും തോന്നുന്നതിന് ഉതകുന്ന അന്തരീക്ഷമായിരിക്കണം ഉണ്ടാകേണ്ടത്. സമൂഹത്തിന് ഉന്നത വിദ്യാഭ്യാസത്തെ കുറിച്ച് നല്ല സന്ദേശം നല്‍കുന്നതുമായിരിക്കണം ക്യാമ്പസുകള്‍.
അതിനാല്‍ ശുചിത്വവും ഉണര്‍വും ആരോഗ്യവുമേകുന്ന അന്തരീക്ഷമായി ക്യാമ്പസുകളെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട് എന്നും സര്‍ക്കാര്‍ പുറത്തുവിട്ട ഉത്തരവില്‍ ഉള്ളതായാണ് റിപ്പോർട്ട്.