""ഫണ്ട് മാറ്റി കാർ വാങ്ങി''; എൻ.പ്രശാന്തിനെതിരേ തോമസ് ഐസക്കിന്റെ പ്രൈവറ്റ് സെക്രട്ടറി
Sunday, November 10, 2024 2:03 PM IST
തിരുവനന്തപുരം: എൻ.പ്രശാന്ത് ഐഎഎസിനെതിരെ അഴിമതി ആരോപണവുമായി മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാർ മുകുന്ദൻ. കോഴിക്കോട് കളക്ടറായിരിക്കെ പ്രശാന്ത് ഫണ്ട് മാറ്റി കാർ വാങ്ങിയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ ആരോപിച്ചു.
പ്രശാന്ത് കോഴിക്കോട് കളക്ടർ ആയിരുന്ന കാലത്ത് പുഴ സംരക്ഷണത്തിനോ മറ്റോ ഉള്ള ഫണ്ട് എടുത്ത് കാറു വാങ്ങി. ധനകാര്യ നോൺ ടെക്നിക്കൽ പരിശോധനാ വിഭാഗം ഇക്കാര്യം കണ്ടെത്തി റിപ്പോർട്ട് എഴുതി. ഇത് കണ്ടെത്തിയ അഡീഷണൽ സെക്രട്ടറിയെ പ്രശാന്ത് ഭീഷണിപ്പെടുത്തിയ കാര്യം തനിക്ക് നേരിട്ട് അറിയാമെന്നും ഗോപകുമാർ മുകുന്ദന്റെ പോസ്റ്റിൽ പറയുന്നു.
നേരത്തെ മുന്‍ മന്ത്രിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ ജെ.മേഴ്സിക്കുട്ടിയമ്മയും പ്രശാന്തിനെതിരെ രംഗത്ത് വന്നിരുന്നു. താൻ മന്ത്രിയായിരുന്ന സമയത്ത് ആഴക്കടൽ ട്രോളറുകൾക്ക് ഫിഷറീസ് വകുപ്പ് അനുമതി നൽകിയത് സംബന്ധിച്ച വിവാദങ്ങൾക്ക് പിന്നിൽ എൻ. പ്രശാന്ത് ആണെന്ന് മേഴ്സിക്കുട്ടിയമ്മ ആരോപിച്ചു.
രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന പ്രശാന്ത് ഐഎഎസ് ചെന്നിത്തലയുമായി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് "ആഴക്കടൽ" വിൽപ്പന എന്ന 'തിരക്കഥ'യെന്ന് മേഴ്സിക്കുട്ടിയമ്മ ഫേസ്ബുക്കിൽ ആരോപിച്ചിരുന്നു.