കഴിഞ്ഞത് അടഞ്ഞ അധ്യായം; പെട്ടിവിഷയത്തിൽ പ്രതികരിക്കാതെ എൻ.എന്‍. കൃഷ്ണദാസ്
Saturday, November 9, 2024 11:46 AM IST
പാലക്കാട്: പെട്ടി വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നിലപാട് കടുപ്പിച്ചതോടെ വിഷയത്തിൽ പ്രതികരണം നടത്താതെ സംസ്ഥാന സമിതിയംഗം എൻ.എന്‍. കൃഷ്ണദാസ്. ഇന്നലത്തേത് ഇന്നലെ കഴിഞ്ഞെന്നും ഇനിയത് അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം പ്രതികരിച്ചു.
പാലക്കാട് വികസന വിഷയങ്ങള്‍ ചര്‍ച്ചയാകണം. പാലക്കാടിന്റെ വികസനത്തിന് ഇടതു സര്‍ക്കാരിനോട് ചേര്‍ന്ന് നില്ക്കുന്ന ഒരു എംഎല്‍എ വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു.
പെട്ടിയുടെ പുറകെ പോകില്ലെന്നും വികസനമാണ് ചര്‍ച്ചയാകേണ്ടതെന്നുമായിരുന്നു കഴിഞ്ഞ ദിവസം കൃഷ്ണദാസ് പറഞ്ഞത്.
അതേസമയം പെട്ടിയും ചര്‍ച്ച ചെയ്യുമെന്നായിരുന്നു കൃഷ്ണദാസിന്റെ നിലപട് തള്ളിക്കൊണ്ട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പറഞ്ഞത്.