തി​രു​വ​ന​ന്ത​പു​രം: പാ​തി​രാ റെ​യ്ഡി​ൽ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചി​ട്ടും പോ​ലീ​സ് കേ​സെ​ടു​ത്തി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ഷാ​നി​മോ​ൾ ഉ​സ്മാ​ൻ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഡി​ജി​പി​യു​ടെ ന​ട​പ​ടി കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യാ​ണ്. കു​റ്റ​ക്കാ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ എ​ത്തി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ എ​ല്ലാ നി​യ​മ​ങ്ങ​ളും കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് കേ​ര​ള പോ​ലീ​സ് ആ ​വി​ഷ​യ​ത്തെ നോ​ക്കി​ക്കാ​ണു​ന്ന​തെ​ന്നും ഷാ​നി​മോ​ൾ ഉ​സ്മാ​ൻ വ്യ​ക്ത​മാ​ക്കി. ഒ​രു പ​രാ​തി ന​ൽ​കി​യി​ട്ടും എ​ഫ്ഐ​ആ​ർ പോ​ലും ഇ​ടാ​തെ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യി സി​പി​എം ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന​ത് അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.

ജ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ ഒ​ന്നും പ​റ​യാ​നി​ല്ലാ​ത്ത​തി​നാ​ൽ പാ​തി​രാ നാ​ട​കം, ട്രോ​ളി വി​വാ​ദം, കാ​ഫി​ർ വി​വാ​ദം, മാ​ഷാ അ​ള്ളാ വി​വാ​ദം എ​ന്നി​വ ഉ​ണ്ടാ​ക്കി​യ​തി​ലൂ​ടെ സി​പി​എ​മ്മി​ന്‍റെ വി​ക​ല​മാ​യ രാ​ഷ്ട്രീ​യ​മാ​ണ് വ്യ​ക്ത​മാ​കു​ന്ന​തെ​ന്നും ഷാ​നി​മോ​ൾ പ​റ​ഞ്ഞു.

പാ​തി​രാ റെ​യി​ഡി​ന് പി​ന്നി​ൽ മ​ന്ത്രി എം.​ബി. രാ​ജേ​ഷാ​ണെ​ന്ന് ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ആ​രോ​പി​ച്ചു.