ശബരിമലയിൽ 16,000 പേർക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കിയതായി ദേവസ്വം ബോർഡ്
Friday, November 8, 2024 5:17 PM IST
പത്തനംതിട്ട: ശബരിമല മണ്ഡല -മകരവിളക്ക് മഹോത്സവ കാലത്ത് പതിനാറായിരത്തോളം ഭക്തജനങ്ങൾക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള വിപുലമായ സൗകര്യം സജീകരിച്ചതായി ദേവസ്വം ബോർഡ്.
നിലയ്ക്കലിൽ ടാറ്റയുടെ അഞ്ച് വിരി ഷെഡിലായി 5,000 പേർക്ക് വിരി വക്കാനുള്ള സൗകര്യമുണ്ട്. മഹാദേവക്ഷേത്രത്തിന്റെ നടപന്തലിൽ ആയിരം പേർക്കാണ് വിരിവയ്ക്കാനുള്ള സൗകര്യം.
നിലക്കലിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് സമീപം 3000 പേർക്ക് കൂടി വിരിവയ്ക്കുവാൻ ഉള്ള ജർമൻ പന്തൽ സജ്ജീകരിച്ചു. ഇതോടൊപ്പം പമ്പയിൽ പുതുതായി നാലു നടപ്പന്തലുകൾ കൂടി ക്രമീകരിക്കുന്നതോടെ 4,000 പേർക്ക് വരിനിൽക്കാനുള്ള സൗകര്യം ലഭിക്കും.
രാമമൂർത്തി മണ്ഡപത്തിനു പകരം 3,000 പേർക്ക് കൂടി വിരിവയ്ക്കാൻ കഴിയുന്ന താൽക്കാലിക സംവിധാനം ഒരുക്കുന്നത് ഭക്തജനങ്ങൾക്ക് സുഗമമായി വിരിവയ്ക്കൽ പൂർത്തിയാക്കാൻ സഹായിക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.