"മനുഷ്യരാണ്'; ചൂരല്‍മല ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍, ഉപയോഗിച്ച വസ്ത്രങ്ങള്‍
Thursday, November 7, 2024 11:41 AM IST
വയനാട്: വയനാട് ഉരുള്‍പ്പൊട്ടലിന്റെ ദുരിതം പേറുന്നവര്‍ക്ക് നല്‍കിയത് പുഴുവരിച്ച ഭക്ഷ്യവസ്തുക്കളെന്ന് പരാതി. ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്കിയ ഭക്ഷ്യക്കിറ്റിലാണ് ചെള്ളും പുഴുവും വ്യാപകമായി കാണപ്പെട്ടത്.
മേപ്പാടി പഞ്ചായത്താണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത്. അരി, റവ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഉപയോഗിക്കാനാവില്ലെന്ന് ഗുണഭോക്താക്കള്‍ പറയുന്നു. മൃഗങ്ങള്‍ക്ക് പോലും നല്കാന് കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് പഞ്ചായത്ത് നല്‍കിയതെന്ന് ദുരന്ത ബാധിതര്‍ പറഞ്ഞു.
നേരത്തെ, തങ്ങള്‍ക്ക് ലഭിച്ച വസ്ത്രങ്ങളും ഉപയോഗശൂന്യമായിരുന്നെന്ന് അവര്‍ പറഞ്ഞു. സംഭവത്തില്‍ പഞ്ചായത്തിനെതിരേ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ദുരന്ത ബാധിതര്‍.
റവന്യൂ വകുപ്പും സന്നദ്ധ സംഘടനകളും നല്കിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതര്‍ക്ക് നല്‍കിയത് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. എന്നാല്‍ പരിശോനയില്‍ വീഴ്ച വരുത്തിയതായി പഞ്ചായത്ത് സമ്മതിക്കുന്നു.