മല്ലു ഹിന്ദു വാട്സ് ആപ്പ് ഗ്രൂപ്പ് ; ഗോപാല കൃഷ്ണൻ ഫോൺ കൈമാറിയത് ഫോർമാറ്റ് ചെയ്ത്
Tuesday, November 5, 2024 11:46 PM IST
തിരുവനന്തപുരം: ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരിൽ വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തിൽ ഹാക്കിംഗ് ഉറപ്പിക്കാൻ കഴിയില്ലെന്ന് മെറ്റ. വാട്സ് ആപ്പ് ഗ്രൂപ്പുകൾ ഡിലീറ്റ് ചെയ്തതിനാൽ ഹാക്കിംഗ് സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് മെറ്റ സിറ്റി പോലീസ് കമ്മീഷണർക്ക് മറുപടി നൽകി.
കൂടുതൽ വിവരങ്ങൾക്ക് പോലീസ് ഗൂഗിളിനും കത്ത് നൽകി. ഗോപാല കൃഷ്ണൻ ഫോൺ കൈമാറിയത് ഫോർമാറ്റ് ചെയ്ത ശേഷമാണ്. ഫോണിൽ നിന്നും വിശദാംശങ്ങളെടുക്കാൻ സൈബർ പോലീസിന് കഴിഞ്ഞിരുന്നില്ല. ബുധനാഴ്ച ഫോൺ ഫോറൻസിക് പരിശോധനക്ക് നൽകും.
അതേസമയം ഗ്രൂപ്പിന്റെ അഡ്മിനും വ്യവസായ വകുപ്പ് ഡയറക്ടറുമായ കെ.ഗോപാലകൃഷ്ണന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നും സുഹൃത്തുക്കള്‍ പറയുമ്പോഴാണ് ഗ്രൂപ്പിന്റെ കാര്യം അറിയുന്നതെന്നും ഗോപാലകൃഷ്ണൻ മൊഴി നൽകി.