ദുരിതം സമ്മാനിച്ച് റെയിൽവേ; കൊല്ലം-എറണാകുളം മെമു കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചു
Tuesday, November 5, 2024 9:09 PM IST
കൊച്ചി: യാത്രക്കാർക്ക് ദുരിതം സമ്മാനിച്ച് റെയിൽവേയുടെ പുതിയ പരിഷ്കാരം. കൊല്ലം-എറണാകുളം മെമു സർവീസ് കോച്ചുകളുടെ എണ്ണം റെയിൽവേ വെട്ടിക്കുറിച്ചു. 12-ല്‍ നിന്നും എട്ട് ആയാണ് കോച്ചുകൾ കുറച്ചത്. ഇതോടെ ഈ റൂട്ടിൽ യാത്രക്കാർ കടുത്ത ദുരിതത്തിലായി.
തിരുവനന്തപുരം എറണാകുളം റൂട്ടില്‍ യാത്രാക്ലേശം രൂക്ഷമായതിനെ തുടർന്നാണ് മെമു സർവീസ് ആരംഭിച്ചത്. മറ്റ് സർവീസുകള്‍ക്ക് ആവശ്യമായ കോച്ചുകള്‍ ഇല്ലെന്ന ന്യായം നിരത്തിയാണ് റെയില്‍വേയുടെ ഇരുട്ടടി. പുനലൂർ വരെ സർവീസ് നീട്ടുമെന്ന റെയില്‍വേയുടെ വാഗ്ദാനവും പാഴ്വാക്കായി.
വൈകിട്ട് 6.15ന് എറണാകുളം ജംഗ്ഷനില്‍ (സൗത്ത്) നിന്നു പുറപ്പെടുന്ന കോട്ടയം വഴിയുള്ള കൊല്ലം മെമു ട്രെയിനിന്റെ കോച്ചുകളുടെ എണ്ണമാണു കഴിഞ്ഞ കുറച്ചു ദിവസമായി കുറച്ചത്. നേരത്തേ 12 കോച്ചുകളുള്ള മെമു ട്രെയിനായിരുന്നു സർവീസ് നടത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ നാല് ദിവസമായി എട്ട് കോച്ചുകൾ മാത്രമാണ് മെമുവിന് ഉള്ളതെന്ന് യാത്രക്കാർ പറയുന്നു.
വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി റെയിൽവേ മന്ത്രിക്ക് കത്തയച്ചു.