വ​യ​നാ​ട്: പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു. വ​യ​നാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ന്വേ​ഷി​ച്ച് പ​തി​ന​ഞ്ച് ദി​വ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. സം​ഭ​വ​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ചും കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് പോ​ലീ​സ് ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി​യെ​ന്നാ​രോ​പി​ച്ച് വ​യ​നാ​ട് അ​ഞ്ചു​കു​ന്ന് സ്വ​ദേ​ശി​യാ​യ ര​തി​ന്‍ പു​ഴ​യി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​ത്. പോ​ക്സോ കേ​സി​ല്‍ കു​ടു​ക്കി​യ​തി​ന് ജീ​വ​നൊ​ടു​ക്കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടു​ള്ള വീ​ഡി​യോ സ​ഹോ​ദ​രി​ക്ക് അ​യ​ച്ചു കൊ​ടു​ത്തി​രു​ന്നു.

എ​ന്നാ​ൽ യു​വാ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ല്ലെ​ന്നും ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്സോ കേ​സ് എ​ടു​ത്തി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.