ല​ക്നോ : വ്യോ​മ​സേ​ന​യു​ടെ മി​ഗ് 29 യു​ദ്ധ​വി​മാ​നം ത​ക​ർ​ന്നു വീ​ണു. ആ​ഗ്ര​യ്ക്ക് സ​മീ​പ​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പൈ​ല​റ്റു​മാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ആ​ഗ്ര​യി​ലെ ക​ര​ഗോ​ൽ എ​ന്ന ഗ്രാ​മ​ത്തി​ലെ തു​റ​സാ​യ സ്ഥ​ല​ത്താ​ണ് വി​മാ​നം ത​ക​ർ​ന്നു വീ​ണ​ത്.

നി​ല​ത്തു​വീ​ണ് നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ വി​മാ​നം പൂ​ർ​ണ​മാ​യി ക​ത്തി​യ​മ​ർ​ന്നു. വി​മാ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​തോ​ടെ പൈ​ല​റ്റു​മാ​ർ പാ​ര​ച്യൂ​ട്ട് വ​ഴി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സാ​ങ്കേ​തി​ക ത​ക​രാ​റാ​ണ് അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക സൂ​ച​ന.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഉ​ന്ന​ത വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് എ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​ഞ്ചാ​ബി​ലെ ആ​ദം​പൂ​രി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന വി​മാ​നം വ്യോ​മാ​ഭ്യാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ഗ്ര​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.