അശ്വിനികുമാർ വധക്കേസ്: മൂന്നാംപ്രതി മര്‍ഷൂക്കിന് ജീവപര്യന്തം
Monday, November 4, 2024 3:37 PM IST
കണ്ണൂർ: ആർഎസ്എസ് നേതാവായ അശ്വിനികുമാറിനെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസില്‍ മൂന്നാം പ്രതി എം.വി.മര്‍ഷൂക്കിന് ജീവപര്യന്തം തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു. തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ആയുധങ്ങള്‍ കൈവശം വയ്ക്കുക, പൊതുസ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങി ആറ് വകുപ്പുകൾ ചുമത്തിയാണ് ശിക്ഷ.
14 എന്‍ഡിഎഫ് പ്രവര്‍ത്തകരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ മര്‍ഷൂക്ക് ഒഴികെയുള്ളവരെ കോടതി വെറുതേ വിട്ടിരുന്നു.
2005 മാർച്ച് പത്തിന് പേരാവൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഇരിട്ടി പയഞ്ചേരി മുക്കിൽ അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകത്തെ തുടർന്ന് കണ്ണൂർ ജില്ലയിലാകെ വ്യാപക അക്രമങ്ങളുണ്ടായിരുന്നു. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്.