പാ​ല​ക്കാ​ട്: നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ. ചേ​ല​ക്ക​ര​യി​ല്‍ അ​ഞ്ചാം തീ​യ​തി​യും, പാ​ല​ക്കാ​ട് 10-ാം തീ​യ​തി​യും പ്ര​ചാ​ര​ണ​ത്തി​നെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ല​ക്കാ​ട് മ​ണ്ഡ​ലം നി​ല​നി​ർ​ത്തു​ന്ന​തി​നൊ​പ്പം ചേ​ല​ക്ക​ര തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. യു​ഡി​എ​ഫ് വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫി​സി​ല്‍ മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​യ​നാ​ട്ടി​ല്‍ യു​ഡി​എ​ഫ് ഭൂ​രി​പ​ക്ഷം വ​ർ​ധി​പ്പി​ക്കു​മെ​ന്നും മു​ര​ളീ​ധ​ര​ൻ അ​വ​വാ​ശ​പ്പെ​ട്ടു.

ത​നി​ക്ക് പാ​ർ​ല​മെ​ന്റി​ലേ​ക്ക് സീ​റ്റ് ത​ന്ന​ത് രാ​ജീ​വ് ഗാ​ന്ധി​യാ​ണ്. 1991 മേ​യ് മാ​സ​ത്തി​ല്‍ എ​നി​ക്കു​വേ​ണ്ടി അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് വ​ന്നി​രു​ന്നു. പി​രി​യാ​ൻ നേ​ര​ത്ത്, ഡ​ല്‍​ഹി​യി​ല്‍ വെ​ച്ച്‌ കാ​ണാം എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

പ​ക്ഷേ അ​ദ്ദേ​ഹ​ത്തി​ന് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​ത്രി മ​ത്സ​രി​ക്കു​ന്ന ഇ​ട​ത്തു​നി​ന്നു​ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം തു​ട​ങ്ങാ​ൻ കാ​ര​ണം അ​താ​ണ്. ആ ​കു​ടും​ബ​വു​മാ​യി ത​നി​ക്കു​ള്ള​ത് വൈ​കാ​രി​ക ബ​ന്ധ​മാ​ണെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.