ന്യൂ​ഡ​ൽ​ഹി: നി​ജ്ജ​ർ വ​ധ​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് പ​ങ്കു​ണ്ടെ​ന്ന കാ​ന​ഡ​യു​ടെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യു​മാ​യി ഇ​ന്ത്യ. അ​ടി​സ്ഥാ​ന ര​ഹി​ത​വും അ​സം​ബ​ന്ധ​വു​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ക​നേ​ഡി​യ​ൻ മ​ന്ത്രി പ​റ​ഞ്ഞ​തെ​ന്ന് ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി. ഇ​തു​സം​ബ​ന്ധി​ച്ച് ക​നേ​ഡി​യ​ന്‍ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യെ വി​ളി​ച്ചു​വ​രു​ത്തി ഇ​ന്ത്യ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു.

പൊ​തു​സു​ക്ഷ, രാ​ജ്യ​സു​ര​ക്ഷ എ​ന്നി​വ സം​ബ​ന്ധി​ച്ച് കാ​ന​ഡ​യു​ടെ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​യി​ലാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡേ​വി​ഡ് മോ​റി​സ​ണ്‍ വി​വാ​ദ പ്ര​സ്ഥാ​വ​ന ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ക​നേ​ഡി​യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ന്‍ പ്ര​തി​നി​ധി​യെ വി​ളി​ച്ചു​വ​രു​ത്തി​യെ​ന്നും പ്ര​തി​ഷേ​ധം അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള ന​യ​ത​ന്ത്ര കു​റി​പ്പ് കൈ​മാ​റി​യെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ വ​ക്താ​വ് ര​ണ്‍​ധീ​ര്‍ ജ​യ്‌​സ്വാ​ള്‍ അ​റി​യി​ച്ചു.

നി​ജ്ജ​ർ വ​ധ​ത്തി​ൽ ഇ​ന്ത്യ​ക്ക് പ​ങ്കു​ണ്ടെ​ന്ന് ക​നേ​ഡിയൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ ആ​രോ​പി​ച്ച​തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​യും കാ​ന​ഡ​യും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം വ​ഷ​ളാ​യി​രു​ന്നു. ഇ​ന്ത്യ ക​ഴി​ഞ്ഞ മാ​സം ഹൈ​ക​മ്മീ​ഷ​ണ​ർ സ​ഞ്ജ​യ് വ​ർ​മ​യെ തി​രി​ച്ചു​വി​ളി​ച്ചി​രു​ന്നു. ആ​റു ക​നേ​ഡി​യ​ൻ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഇ​ന്ത്യ പു​റ​ത്താ​ക്കി​യി​രു​ന്നു.