മുഖ്യമന്ത്രിയടക്കം ചിലർ താന്‍ പൊതുരംഗത്തുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നു: ശോഭാ സുരേന്ദ്രന്
Saturday, November 2, 2024 12:52 PM IST
തൃശൂര്‍: കൊടകര കുഴല്‍പ്പണമായി ബന്ധപ്പെട്ടുയര്‍ന്ന പുതിയ വിവാദത്തില്‍ തന്റെ പേര് വലിച്ചിഴച്ചതില്‍ മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് ശോഭാ സുരേന്ദ്രന്. കുഴല്‍പ്പണക്കേസ് വീണ്ടും വിവാദമാക്കിയത് താനല്ല. തനിക്കെതിരായ ആരോപണം തെറ്റാണ്.
ബിജെപിയെ ഉപതെരഞ്ഞെടുപ്പിന് മുമ്പ് നാവുപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്ന ആളാണ് തിരൂര്‍ സതീശ്. ഏത് സൊസൈറ്റിയില്‍ നിന്നുമാണ് സതീശ് ലോണ്‍ എടുത്തതെന്നും ബിജെപിയില്‍ നിന്നും പുറത്തായതിനുശേഷം അയാള്‍ എത്ര ലക്ഷം രൂപാ തിരിച്ചടച്ചെന്നും മാധ്യമങ്ങള്‍ അന്വേഷിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ശോഭാ സുരേന്ദ്രന് കേരളത്തിന്റെ പൊതുരംഗത്തുണ്ടാകരുത് എന്ന് ആഗ്രഹിക്കുന്ന ചിലരുണ്ട്. അതില്‍ ഒന്നാമന് മുഖ്യമന്ത്രി പിണറായി വിജയനാണ്. രണ്ടാമതായി ആഗ്രഹിക്കുന്നത് ഗോകുലം ഗോപാലന്. മൂന്നാമതായി ആഗ്രഹിക്കുന്നത് സിപിഎം നേതാവ് ഇ.പി. ജയരാജന്. നാലാമതായി ചില മാധ്യമപ്രവര്‍ത്തകരും ഇത് ആഗ്രഹിക്കുന്നതായി ശോഭ ആരോപിച്ചു.
കേരളത്തില്‍ മുഖ്യമന്ത്രി ഏറ്റവും വലിയ ഡോണായി പ്രവര്‍ത്തിക്കുന്നുവെന്ന് ശോഭ കുറ്റപ്പെടുത്തി. വീണ വിജയന്റെ കൂട്ടുകാരിയാണ് പി.പി. ദിവ്യയെന്നും അവർ ആരോപിച്ചു.
പാര്‍ട്ടി മാറാന്‍ തന്റെ കൂടെ ഡല്‍ഹിവരെ എത്തിയ ആളാണ് ഇ.പി.ജയരാജൻ. രാമനിലയത്തിലെ 101-ാം മുറിയിലായിരുന്നു അദ്ദേഹം താമസിച്ചത്. താന്‍ 107-ാം മുറിയിലുമായിരുന്നു. 102-ാം മുറിയില്‍ നിലവിലെ എംപി കെ. രാധാകൃഷ്ണന് ഉള്ളതിനാല്‍ ഇ.പി. അന്ന് തന്നെ കാണാന്‍ എത്തിയില്ലെന്നും അവര്‍ പറഞ്ഞു.
തന്റെ ജീവിതം വച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ല. വെറുതെ ആരോപണം ഉന്നയിച്ച് തന്നെ വീട്ടിലിരുത്താമെന്ന് ആരും കരുതേണ്ട. സതീശിന്റെ ഫോണ്‍ വിശദാംശങ്ങള്‍ എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിചാരിച്ചാലും കഴിയും. ആ രീതിയില്‍ ശ്രമിച്ചാല്‍ ആരാണ് സതീശിനു പിന്നിലെന്ന് മനസിലാകുമെന്നും അവര്‍ ഓര്‍മിപ്പിച്ചു.