റാബിസ് വാക്സിനെടുത്ത വയോധിക ഗുരുതരാവസ്ഥയിൽ, പരാതി നൽകി കുടുംബം
Wednesday, October 30, 2024 10:40 AM IST
ആലപ്പുഴ: മെഡിക്കൽ കോളജിൽ റാബിസ് വാക്സിനെടുത്ത വയോധിക ഗുരുതരാവസ്ഥയിൽ. തകഴി കല്ലേപ്പുറത്ത് സോമന്റെ ഭാര്യ ശാന്തമ്മയാണ് കുത്തിവെപ്പെടുത്തതിന് പിന്നാലെ ഗുരുതരാവസ്ഥയിലായത്.
വാക്സിൻ എടുത്തതിനുപിന്നാലെ ശാന്തമ്മയുടെ ശരീരം പൂർണ്ണമായി തളർന്നുവെന്നും സംസാരശേഷി നഷ്ടപ്പെട്ടുവെന്നും കുടുംബം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
മുയൽ കടിച്ചതിനെ തുടർന്ന് കഴിഞ്ഞ 21 നാണ് ശാന്തമ്മ വാക്സിനെടുത്തത്. ടെസ്റ്റ് ഡോസിൽ തന്നെ അലർജി പ്രകടമായെങ്കിലും മൂന്നു ഡോസ് വാക്സിനുകളും എടുത്തു. വാക്സിനെടുത്തതിന് പിന്നാലെ ശാന്തമ്മ തളർന്നു വീണു. പിന്നെ അനക്കമില്ലെന്നും കുടുംബം പറയുന്നു.
വാക്സിൻ എടുത്തതിന്റെ പാർശ്വഫലമാണെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്ന് കുടുംബം പറയുന്നു.