റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഹേ​മ​ന്ത് സോ​റ​ൻ സർക്കാരിന്‍റെ ഭ​ര​ണം മ​ടു​ത്തു​വെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നു​മാ​യ ബാ​ബുലാ​ൽ മ​റാൻഡി. ഹേ​മ​ന്ത് സോ​റ​ൻ സ​ർ​ക്കാ​ർ‌ അ​ഴി​മ​തി സ​ർ​ക്കാ​രാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

"സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു. വ​രു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യി​ട്ടാ​യി​രി​ക്കും അ​വ​ർ വി​ധി​യെ​ഴു​തു​ക.'- ബാ​ബുലാ​ൽ മ​റാൻഡി പ​റ​ഞ്ഞു.

ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ജാ​ർ​ഖ​ണ്ഡി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ 13ന് ​ആ​ദ്യ​ഘ​ട്ട​വും 20ന് ​ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. ന​വം​ബ​ർ 23ന് ​ആ​ണ് വോ​ട്ടെ​ണ്ണ​ൽ.