പാ​റ്റ്ന: ജെ​ഡി-​യു ഇ​നി ഒ​രി​ക്ക​ലും എ​ൻ​ഡി​എ വി​ടി​ല്ലെ​ന്നും, എ​ൻ​ഡി​എ സ​ഖ്യ​ത്തി​ൽ എ​ല്ലാ കാ​ല​ത്തും ഉ​റ​ച്ചു നി​ൽ​ക്കു​മെ​ന്നും ബീ​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യും ജെ​ഡി-​യു അ​ധ്യ​ക്ഷ​നു​മാ​യ നി​തീ​ഷ് കു​മാ​ർ. അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ബീ​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ വ​ൻ വി​ജ​യം നേ​ടു​മെ​ന്നും നി​തീ​ഷ് പ​റ​ഞ്ഞു.

"മു​ന്പ് മ​ഹാ​ഗ​ഡ്ബ​ന്ധ​നി​ൽ ചേ​ർ​ന്ന​ത് തെ​റ്റാ​യ തീ​രു​മാ​ന​മാ​യി​രു​ന്നു. പാ​ർ​ട്ടി​യി​ലെ ചി​ല മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ആ ​തീ​രു​മാ​നം എ​ടു​ത്ത​ത്. എ​ന്നാ​ൽ ഇ​നി ഒ​രി​ക്ക​ലും അ​വ​രു​മാ​യി സ​ഖ്യ​ത്തി​നി​ല്ല.'- നി​തീ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

പാ​റ്റ്ന​യി​ൽ ചേ​ർ​ന്ന സം​സ്ഥാ​ന​ത്തെ എ​ൻ​ഡി​എ നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ലാ​യി​രു​ന്നു നി​തീ​ഷ് കു​മാ​റി​ന്‍റെ പ്ര​തി​ക​ര​ണം. അ​ടു​ത്ത വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ നി​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നേ​രി​ടാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.