കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു
Monday, October 28, 2024 6:25 AM IST
കൊല്ലം: വെളിച്ചിക്കാലയിൽ യുവാവിനെ കുത്തിക്കൊന്നു. കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി നവാസ്(45) ആണ് മരിച്ചത്.
ഒരു സംഘം ആളുകൾ ചേർന്നാണ് നവാസിനെ കുത്തിക്കൊന്നത്. നവാസിന്റെ സഹോദരനെ മർദിക്കുന്നത് ചോദ്യചെയ്യാനെത്തിയപ്പോഴാണ് നവാസിനെ ആക്രമിച്ചത്.