അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ന്യൂ​സി​ല​ൻ​ഡ് വ​നി​ത​ക​ൾ​ക്ക് 76 റ​ൺ​സ് ജ​യം. സ്കോ​ർ: ന്യൂ​സി​ല​ൻ​ഡ് 259/9, ഇ​ന്ത്യ 183(47.1). ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ൻ​ഡ് വ​നി​ത​ക​ൾ 50 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 259 റ​ൺ​സെ​ടു​ത്തു. ഇ​ന്ത്യ​യു​ടെ മ​റു​പ​ടി 46.2 ഓ​വ​റി​ൽ 183 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു.

ക്യാ​പ്റ്റ​ൻ സോ​ഫി ഡി​വൈ​ൻ 79 റ​ൺ​സു​മാ​യി കി​വീ​സ് നി​ര​യി​ലെ ടോ​പ് സ്കോ​റ​റാ​യി. സൂ​സി ബീ​റ്റ്സ് (58), മാ​ഡി ഗ്രീ​ൻ (42), ജോ​ർ​ജി​യ പ്ലി​മ​ർ (41) എ​ന്നി​വ​ർ ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത​പ്പോ​ൾ ന്യൂ​സി​ല​ൻ​ഡ് മി​ക​ച്ച സ്കോ​റി​ലേ​ക്കെ​ത്തി. ഇ​ന്ത്യ​യ്ക്കാ​യി രാ​ധാ യാ​ദ​വ് നാ​ലും ദീ​പ്തി ശ​ർ​മ ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ഇ​ന്ത്യ​യ്ക്കാ​യി 48 റ​ൺ​സെ​ടു​ത്ത രാ​ധാ യാ​ദ​വാ​ണ് ടോ​പ് സ്കോ​റ​ർ. പത്താം ന​മ്പ​രി​ൽ എ​ത്തി​യ സൈ​മ താ​ക്കൂ​ർ 29 റ​ൺ​സെ​ടു​ത്തു. 48 റ​ൺ​സും നാ​ല് വി​ക്ക​റ്റും മൂ​ന്ന് ക്യാ​ച്ചു​ക​ളു​മാ​യി രാ​ധാ യാ​ദ​വ് ന​ട​ത്തി​യ ഒ​റ്റ​യാ​ൾ പോ​രാ​ട്ടവും ​ഇ​ന്ത്യ​യെ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ന്യൂ​സി​ല​ന്‍​ഡി​നാ​യി ലി​യ ത​ഹു​ഹു, സോ​ഫി ഡി​വൈ​ന്‍ എ​ന്നി​വ​ര്‍ മൂ​ന്നും ജെ​സ് കെ​ര്‍, ഈ​ഡ​ന്‍ കാ​ര്‍​സ​ന്‍ എ​ന്നി​വ​ര്‍ ര​ണ്ട് വി​ക്ക​റ്റു​ക​ളും സ്വ​ന്ത​മാ​ക്കി. 79 റ​ൺ​സും മൂ​ന്നു വി​ക്ക​റ്റും നേ​ടി​യ സോ​ഫി ഡി​വൈ​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.