ചെ​ന്നൈ: ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന്‍റെ ആ​ദ്യ സ​മ്മേ​ള​ന​ത്തി​നു തു​ട​ക്കം. വേ​ദി​യി​ലെ​ത്തി​യ വി​ജ​യ് പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. വി​ഴു​പ്പു​റം ജി​ല്ല​യി​ലെ വി​ക്ര​വാ​ണ്ടി​യി​ൽ 85 ഏ​ക്ക​റി​ൽ ത​യാ​റാ​ക്കി​യ പ്ര​ത്യേ​ക വേ​ദി​യി​ലാ​ണ് യോ​ഗം. പാ​ർ​ട്ടി​യു​ടെ പ്ര​ത്യ​യ​ശാ​സ്ത്ര​വും ന​യ​ങ്ങ​ളും വി​ജ​യ് അ​വ​ത​രി​പ്പി​ക്കും.

വേ​ദി​യി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ റാം​പി​ലൂ​ടെ ന​ട​ന്നു​നീ​ങ്ങി​യ വി​ജ​യ് ആ​യി​ര​ക​ണ​ക്കി​ന് വ​രു​ന്ന പ്ര​വ​ര്‍​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്തു. പാ​ര്‍​ട്ടി​യു​ടെ ഗാ​ന​വും വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. 100 അ​ടി ഉ​യ​ര​മു​ള്ള കൊ​ടി​മ​ര​ത്തി​ൽ ചു​വ​പ്പും മ​ഞ്ഞ​യും ക​ല​ർ​ന്ന പാ​ർ​ട്ടി പ​താ​ക​യും വി​ജ​യ് ഉ​യ​ര്‍​ത്തി.

ഫെ​ബ്രു​വ​രി​യി​ൽ രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം പ്ര​ഖ്യാ​പി​ച്ച വി​ജ​യ് ഓ​ഗ​സ്റ്റി​ലാ​ണ് പാ​ർ​ട്ടി പാ​ത​ക​യും ഗാ​ന​വും അ​വ​ത​രി​പ്പി​ച്ച​ത്. ടി​വി​കെ​യെ ര​ജി​സ്റ്റേ​ർ​ഡ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​രാ​ധ​ക​രു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും വ​ൻ തി​ര​ക്കാ​ണ് സ​മ്മേ​ള​ന സ്ഥ​ല​ത്തു​ള്ള​ത്.

തി​ര​ക്കി​നി​ടെ നൂ​റി​ലേ​റെ​പ്പേ​ർ കു​ഴ​ഞ്ഞു​വീ​ണു. 350ലേ​റെ ഡോ​ക്ട​ർ​മാ​രെ സ​മ്മേ​ള​ന സ്ഥ​ല​ത്ത് നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.