തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ എ​ഡി​എം കെ. ​ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ആ​രോ​പ​ണ വി​ധേ​യ​യാ​യ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം പി.​പി. ദി​വ്യ​ക്കെ​തി​രേ സം​ഘ​ട​നാ ത​ല​ത്തി​ൽ ശ​ക്ത​മാ​യ തു​ട​ർ​ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് സി​പി​എ​മ്മി​ന്‍റെ മു​തി​ർ​ന്ന നേ​താ​വ് എ.​കെ. ബാ​ല​ൻ.

ദി​വ്യ​യു​ടെ മു​ൻ‌​കൂ​ർ ജാ​മ്യ അ​പേ​ക്ഷ​യി​ൽ കോ​ട​തി ഉ​ത്ത​ര​വ് വ​ന്നാ​ൽ ഉ​ട​ൻ പാ​ർ​ട്ടി ത​ല​ത്തി​ൽ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു നി​ന്നും ദി​വ്യ​യെ മാ​റ്റി​യ​ത് ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ആ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.