മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​ഹാ​വി​കാ​സ് അ​ഘാ​ടി​യി​ൽ പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്ന് മു​തി​ർ​ന്ന നേ​താ​വും മ​ഹാ​രാ​ഷ്ട്ര​യു​ടെ ചു​മ​ത​ല​യു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല. സീ​റ്റ് വി​ഭ​ജ​ന​ത്തെ ചൊ​ല്ലി മ​ഹാ​വി​കാ​സ് അ​ഘാ​ടി​യി​ലെ ക​ക്ഷി​ക​ൾ ത​മ്മി​ൾ ത​ർ​ക്ക​മു​ണ്ടെ​ന്ന വാ​ർ​ത്ത​ക​ൾ അ​ദ്ദേ​ഹം നി​ഷേ​ധി​ച്ചു. സ​ഖ്യ​ത്തി​ന്‍റെ എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ളെ​യും ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

"മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​ഹാ​വി​കാ​സ് അ​ഘാ​ടി സ​ഖ്യ​ത്തി​നാ​ണ് മു​ൻ​തൂ​ക്കം ഉ​ള്ള​ത്. സ​ഖ്യ​ത്തി​ലെ പാ​ർ​ട്ടി​ക​ൾ എ​ല്ലാം ഒ​റ്റ​ക്കെ​ട്ടാ​ണ്. ശ​നി​യാ​ഴ്ച​യോ​ടെ സ​ഖ്യ​ത്തി​ന്‍റെ മു​ഴു​വ​ൻ സ്ഥാ​നാ​ർ​ഥി​ക​ളെ​യും പ്ര​ഖ്യാ​പി​ക്കും.'-​ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

മ​ഹാ​യു​തി സ​ഖ്യ​ത്തി​ലാ​ണ് പ്ര​ശ്ന​ങ്ങ​ളു​ള്ള​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ക​ന​ത്ത പ​രാ​ജ​യ​ത്തെ​യാ​ണ് അ​വ​ർ നേ​രി​ടാ​ൻ പോ​കു​ന്ന​തെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് പ​റ​ഞ്ഞു.