ലു​ധി​യാ​ന: എ​ൻ​സി​പി നേ​താ​വ് ബാ​ബ സി​ദ്ദി​ഖി വ​ധ​ക്കേ​സി​ലെ പ്ര​തി​യു​ടെ വീ​ട്ടി​ൽ നി​ന്ന് മും​ബൈ പോ​ലീ​സ് കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച തോ​ക്ക് ക​ണ്ടെ​ടു​ത്തു. മ​ഹാ​രാ​ഷ്ട്ര​യി​ലെ റാ​യ്ഗ​ഡി​ലു​ള്ള പ്ര​തി റാം ​ഫു​ൽ​ച​ന്ദ് ക​നൂ​ജി​യ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ൽ നി​ന്നാ​ണ് ആ​യു​ധം ക​ണ്ടെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​തോ​ടെ പോ​ലീ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത അ​ഞ്ച് ആ​യു​ധ​ങ്ങ​ളി​ൽ നാ​ലെ​ണ്ണം പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഓ​സ്‌​ട്രേ​ലി​യ​യി​ൽ നി​ർ​മി​ച്ച ബ്രെ​റ്റ എ​ന്ന മ​റ്റൊ​രു പി​സ്റ്റ​ളി​നാ​യു​ള്ള തി​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ആ​ക്ര​മി​ക​ളു​ടെ മൊ​ബൈ​ലു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ പി​സ്റ്റ​ളു​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ ക​ണ്ടെ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം നാ​ലാ​മ​ത്തെ തോ​ക്കി​നാ​യി ക്രൈം​ബ്രാ​ഞ്ച് തി​ര​ച്ചി​ൽ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം, മ​റ്റൊ​രു പ്ര​തി​യാ​യ സു​ജീ​ത് കു​മാ​റി​നെ ലു​ധി​യാ​ന​യി​ൽ നി​ന്ന് മും​ബൈ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തോ​ടെ കേ​സി​ൽ മൊ​ത്തം 15 പേ​ർ അ​റ​സ്റ്റി​ലാ​യി.