മലമ്പുഴയിൽ ഉരുൾ പൊട്ടിയതായി സംശയം
Friday, October 25, 2024 5:57 PM IST
മലമ്പുഴ: കനത്ത മഴ തുടരുന്നതിനിടെ മലമ്പുഴയിൽ ഉരുൾ പൊട്ടിയതായി സംശയം. ആനയ്ക്കൽ വനമേഖലയിൽ ഉരുൾ പൊട്ടി എന്നാണ് സംശയം ഉയർന്നിരിക്കുന്നത്.
കല്ലമ്പുഴയിൽ ജല നിരപ്പ് ഉയർന്നതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. വെള്ളിയാഴ്ച രാവിലെ മുതൽ പ്രദേശത്ത് കനത്ത മഴ പെയ്യുകയായിരുന്നു.
പോലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. ആരും പുഴയിൽ ഇറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.