ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ൽ വാ​യു മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ഇ​ന്നു കാ​ല​ത്തും ക​ന​ത്ത പു​ക​മ​ഞ്ഞാ​ണ് ഡ​ൽ​ഹി​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​ക്കാ​ൾ ഭേ​ദ​മു​ണ്ടെ​ങ്കി​ലും മി​ക്ക ന​ഗ​ര​ങ്ങ​ളി​ലും വാ​യു ഗു​ണ​നി​ല​വാ​രം "മോ​ശം' കാ​റ്റ​ഗ​റി​യി​ലാ​ണ്.

രാ​വി​ലെ എ​ട്ടി​ന് വാ​യു​വി​ന്‍റെ ഗു​ണ​നി​ല​വാ​രം 283 ആ​യി രേ​ഖ​പ്പെ​ടു​ത്തി. ആ​ന​ന്ദ് വി​ഹാ​റി​ൽ 218, പ​ഞ്ചാ​ബി ബാ​ഗി​ൽ 245, ഇ​ന്ത്യാ ഗേ​റ്റി​ൽ 276, ജി​ൽ​മി​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ 288 എ​ന്നി​ങ്ങ​നെ രേ​ഖ​പ്പെ​ടു​ത്തി. 201 മു​ത​ൽ 300 വ​രെ വാ​യു​വി​ന്‍റെ ഗു​ണ​നി​ല​വാ​രം "മോ​ശം' കാ​റ്റ​ഗ​റി​യാ​ണ്.

വാ​രാ​ന്ത്യ​മാ​യ​തി​നാ​ൽ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ഇ​നി​യും മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ദീ​പാ​വ​ലി കൂ​ടി എ​ത്തു​ന്ന​തി​നാ​ൽ മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ഡ​ൽ​ഹി സ​ർ​ക്കാ​ർ ക​ട​ന്നി​ട്ടു​ണ്ട്.