കോ​ഴി​ക്കോ​ട്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച് ക​ത്തി ന​ശി​ച്ചു. കാ​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു.

ക​ണ്ണൂ​ർ റോ​ഡി​ൽ കൊ​യി​ലാ​ണ്ടി പൊ​യി​ൽ​ക്കാ​വി​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് സം​ഭ​വം. വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തി​നാ​ണ് സം​ഭ​വം. കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന നാ​നോ കാ​റാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്.

ച​ട്ടി​പ്പ​റ​മ്പ് തെ​ങ്ങി​ല​ക്ക​ണ്ടി നെ​ജി​ൻ, പ​മ്മ​ല്ലൂ​ർ ആ​ലു​ങ്ങ​ൽ നൂ​റു​ൽ അ​മീ​ൻ, ക​റു​ത്തോ​ട​ൻ മു​ഹ​മ്മ​ദ് സി​റാ​ജ് എ​ന്നി​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. മു​ൻ​പി​ൽ നി​ന്നും തീ ​ഉ​യ​രാ​ൻ തു​ട​ങ്ങി​യ​തോ​ടെ ഇ​വ​ർ കാ​റി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.

കൊ​യി​ലാ​ണ്ടി​യി​ൽ നി​ന്ന് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ എം.​മ​ജീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു യൂ​ണി​റ്റ് സേ​നാം​ഗ​ങ്ങ​ളെ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. കാ​ർ പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ച നി​ല​യി​ലാ​ണ്.