ആ​ല​പ്പു​ഴ: ഔ​ദ്യോ​ഗി​ക വാ​ഹ​നം കാ​ണാ​ത്ത​തി​നെ തു​ട​ര്‍​ന്ന് കേ​ന്ദ്ര​സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി ഓ​ട്ടോ​റി​ക്ഷ​യി​ല്‍ യാ​ത്ര ചെ​യ്തു. ഹ​രി​പ്പാ​ട് മ​ണ്ണാ​റ​ശാ​ല നാ​ഗ​രാ​ജ ക്ഷേ​ത്ര​ത്തി​ല്‍ വൈ​കു​ന്നേ​രം 6.30 ന് ​പു​ര​സ്‌​കാ​ര ദാ​ന ച​ട​ങ്ങി​നെ​ത്തി​യ​താ​യി​രു​ന്നു കേ​ന്ദ്ര സ​ഹ​മ​ന്ത്രി.

ച​ട​ങ്ങി​ന് ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ സു​രേ​ഷ് ഗോ​പി ഔ​ദ്യോ​ഗി​ക വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്ത സ്ഥ​ല​ത്ത് അ​ന്വ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടി​ല്ല. തു​ട​ര്‍​ന്ന് അ​ടു​ത്ത സ്ഥ​ല​ത്തേ​യ്ക്ക് ഓ​ട്ടോ റി​ക്ഷ വ​രു​ത്തി യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു.

അ​ൽ​പ്പ ദൂ​രം യാ​ത്ര ചെ​യ്ത​പ്പോ​ഴേ​ക്കും ഔ​ദ്യോ​ഗി​ക വാ​ഹ​ന​മെ​ത്തി. തു​ട​ർ​ന്ന് ഓ​ട്ടോ​യി​ൽ നി​ന്നി​റ​ങ്ങി​യ മ​ന്ത്രി കാ​റി​ൽ യാ​ത്ര തു​ട​ർ​ന്നു.