റാ​വ​ല്‍​പി​ണ്ടി: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ മൂ​ന്നാം ടെ​സ്റ്റി​ൽ പാ​ക്കി​സ്ഥാ​ൻ പൊ​രു​തു​ന്നു. സ്കോ​ർ: ഇം​ഗ്ല​ണ്ട് 267 പാ​ക്കി​സ്ഥാ​ൻ 73/3. ടോ​സ് നേ​ടി ക്രീ​സി​ലി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് മി​ക​ച്ച തു​ട​ക്ക​ത്തി​നു​ശേ​ഷ​മാ​ണ് ത​ക​ര്‍​ന്ന​ടി​ഞ്ഞ​ത്.

സ്പി​ന്ന​ര്‍​മാ​രെ തു​ണ​ച്ച പി​ച്ചി​ല്‍ ആ​റ് വി​ക്ക​റ്റെ​ടു​ത്ത സാ​ജി​ദ് ഖാ​നും മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്ത നോ​മാ​ന്‍ അ​ലി​യും ചേ​ർ​ന്നാ​ണ് ഇം​ഗ്ല​ണ്ടി​നെ വ​രി​ഞ്ഞു മു​റു​ക്കി​യ​ത്. ജാ​മി സ്മി​ത്ത് (89) ഇം​ഗ്ല​ണ്ടി​ന്‍റെ ടോ​പ് സ്കോ​റ​ര്‍.

ബെ​ൻ​ഡ​ക്ക​റ്റ്(52), ഗു​സ് അ​റ്റ്കി​ന്‍​സ​ൺ (39), സാ​ക് ക്രോ​ളി (29) എ​ന്നി​വ​ർ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. മ​റു​പ​ടി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച പാ​ക്കി​സ്ഥാ​നും ബാ​റ്റിം​ഗ് ത​ക​ര്‍​ച്ച നേ​രി​ടു​ക​യാ​ണ്. ആ​ദ്യ ദി​നം ക​ളി നി​ര്‍​ത്തു​മ്പോ​ള്‍ പാ​ക്കി​സ്ഥാ​ന്‍ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 73 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ്.

16 റ​ണ്‍​സോ​ടെ ക്യാ​പ്റ്റ​ൻ ഷാ​ന്‍ മ​സൂ​ദും 16 റ​ണ്‍​സോ​ടെ സൗ​ദ് ഷ​ക്കീ​ലു​മാ​ണ് ക്രീ​സി​ല്‍. ഇം​ഗ്ല​ണ്ടി​നാ​യി ജാ​ക്ക് ലീ​ച്ചും ഷൊ​യ്ബ് ബ​ഷീ​റും ഗു​സ് അ​റ്റ്കി​ൻ​സ​ണും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. മൂ​ന്നു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ക​ളി വി​ജ​യി​ച്ചു.