പാ​ല​ക്കാ​ട്‌: നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ല​ക്കാ​ട്ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ നാ​മ​നി​ർ​ദേ​ശ​ക പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. വ​ര​ണാ​ധി​കാ​രി പാ​ല​ക്കാ​ട് ആ​ർ​ഡി​ഒ ശ്രീ​ജി​ത്ത് മു​മ്പാ​കെ​യാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.

നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും അ​ക​മ്പ​ടി​യോ​ടെ കൂ​റ്റ​ൻ റാ​ലി​യോ​ടെ​യാ​ണ് രാ​ഹു​ൽ ആ​ർ​ഡി​ഒ ഓ​ഫീ​സി​ലെ​ത്തി നാ​മ​നി​ർ​ദേ​ശ​ക പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.

ഷാ​ഫി പ​റ​മ്പി​ൽ എം​പി, വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി, ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ, ജെ​ബി മേ​ത്ത​ർ എം​പി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ. ​ത​ങ്ക​പ്പ​ൻ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​യി​രു​ന്നു പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.