കോ​ഴി​ക്കോ​ട്: ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മരണത്തിൽ കു​റ്റ​ക്കാ​രെ ആ​രെ​യും വെ​റു​തെ വി​ടി​ല്ലെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ന്‍. ലാ​ന്‍​ഡ് റ​വ​ന്യൂ ജോ​യി​ന്‍ ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചി​ട്ടി​ല്ല​ന്നും ഇ​ന്ന് കി​ട്ടു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കു​റ്റ​കാ​ര്‍​ക്കെ​തി​രെ എ​ത് അ​റ്റം വ​രെ​യും പോ​കും. ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ എ​ഡി​എം ഇ​ത്ത​ര​ത്തി​ല്‍ ചെ​യ്യു​മെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്ന് ആ​ദ്യം പ​റ​ഞ്ഞ വ്യ​ക്തി​യാ​ണ് താ​ന്‍. ത​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ല്‍ മാ​റ്റ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ത​നു​സ​രി​ച്ച് റ​വ​ന്യു വ​കു​പ്പി​ന് കൊ​ടു​ക്കാ​ന്‍ പ​റ്റി​യ ഏ​റ്റ​വും വ​ലി​യ അ​ന്വേ​ഷ​ണ​ത്തി​ലേ​ക്കാ​ണ് ത​ങ്ങ​ള്‍ പോ​യി​ട്ടു​ള്ള​ത്. അ​തി​ന്‍റെ റി​പ്പോ​ര്‍​ട്ട് കി​ട്ടി​യാ​ല്‍ അ​ത് പ​ച്ച​യ്ക്ക് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​യു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.