ത​ല​ശേ​രി: ക​ണ്ണൂ​ര്‍ എ​ഡി​എം ന​വീ​ന്‍ ബാ​ബു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​യ പി.​പി. ദി​വ്യ ത​ല​ശേ​രി പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി നി​സാ​ർ അ​ഹ​മ്മ​ദ് മു​മ്പാ​കെ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഇ​ന്നു കോ​ട​തി പ​രി​ഗ​ണി​ക്കും.

ക​ഴി​ഞ്ഞ ദി​വ​സം ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച ഹ​ർ​ജി​യി​ൽ കോ​ട​തി പ്രോ​സി​ക്യൂ​ഷ​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൻ കേ​സ് വി​വ​ര​ങ്ങ​ൾ പ്രോ​സി​ക്യൂ​ഷ​നു കൈ​മാ​റി. ഡി​സ്ട്രി​ക്ട് ഗ​വ. പ്ലീ​ഡ​ർ കെ. ​അ​ജി​ത്താ​ണ് പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി ഹാ​ജ​രാ​കു​ക.

അ​ഭി​ഭാ​ഷ​ക​ന്‍ കെ. ​വി​ശ്വ​ന്‍ മു​ഖേ​ന​യാ​ണു ദി​വ്യ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച കോ​ട​തി കേ​സ് വാ​ദം കേ​ൾ​ക്കു​ന്ന​തി​നാ​യി ഇ​ന്ന​ത്തേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.