ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി ജ​മ്മു​കാ​ഷ്മീ​ർ മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള. ജ​മ്മു​കാ​ഷ്മീ​രി​ന്‍റെ സം​സ്ഥാ​ന പ​ദ​വി പു​നഃ​സ്ഥാ​പി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ ഒ​മ​ർ അ​ബ്ദു​ള്ള, അ​മി​ത് ഷാ​യു​മാ​യി ച​ർ​ച്ച ചെ​യ്തു.

ഇ​രു​വ​രു​ടെ​യും ച​ർ​ച്ച 30 മി​നി​ട്ടോ​ളം നീ​ണ്ടു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ജ​മ്മു​കാ​ഷ്മീ​രി​ലെ ഗ​ന്ദ​ർ​ബാ​ൽ ജി​ല്ല​യി​ലെ ഗം​ഗ​ൻ​ഗീ​ർ പ്ര​ദേ​ശ​ത്ത് ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഒ​മ​ർ അ​ബ്ദു​ള്ള​യു​ടെ സ​ന്ദ​ർ​ശ​നം. ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു ഡോ​ക്ട​ർ ഉ​ൾ​പ്പെ​ടെ ഏ​ഴ് പേ​രെ ഭീ​ക​ര​ർ കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

2019-ൽ ​ജ​മ്മു​കാ​ഷ്മീ​ർ കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​മാ​യി പു​നഃ​സം​ഘ​ടി​പ്പി​ച്ച​തു മു​ത​ൽ പോ​ലീ​സ് സേ​ന കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ധി​കാ​ര​പ​രി​ധി​യി​ലാ​ണ്.