മും​ബൈ: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള മ​ഹാ​വി​കാ​സ് അ​ഘാ​ടി​യു​ടെ സീ​റ്റ് വി​ഭ​ജ​നം വൈ​കു​ന്ന​ത് തി​രി​ച്ച​ടി​യാ​കി​ല്ലെ​ന്ന് ശി​വ​സേ​ന-​യു​ബി​ടി നേ​താ​വ് സ​ഞ്ജ​യ് റാ​വ​ത്ത്. മ​ഹാ​വി​കാ​സ് അ​ഘാ​ടി ത​ന്നെ​യാ​യി​രി​ക്കും സം​സ്ഥാ​ന​ത്ത് അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യെ​ന്നും സ​ഞ്ജ​യ് റാ​വ​ത്ത് പ​റ​ഞ്ഞു.

മ​ഹാ​വി​കാ​സ് അ​ഘാ​ടി സ​ഖ്യ​ത്തി​ന്‍റെ സീ​റ്റ് വി​ഭ​ജ​നം ഉ​ട​ൻ പൂ​ർ​ത്തി​യാ​കു​മെ​ന്നും റാ​വ​ത്ത് പ​റ​ഞ്ഞു. ഭ​ര​ണ​ത്തി​ലെ​ത്താ​ൻ പോ​കു​ന്ന മു​ന്ന​ണി​യെ​ന്ന നി​ല​യ്ക്ക് വ​ള​രെ ശ്ര​ദ്ധി​ച്ചു​വേ​ണ​മ​ല്ലോ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ന​ട​ത്താ​ൻ, അ​തു​കൊ​ണ്ടാ​ണ് സീ​റ്റ് വി​ഭ​ജ​നവും പ്ര​ഖ്യാ​പ​ന​വും നീ​ളു​ന്ന​തെ​ന്നും ശി​വ​സേ​ന-​യു​ബി​ടി നേ​താ​വ് പ​റ​ഞ്ഞു.

മ​ഹാ​വി​കാ​സ് അ​ഘാ​ടി​യി​ലെ പാ​ർ​ട്ടി​ക​ൾ ത​മ്മി​ൽ സീ​റ്റ് വി​ഭ​ജ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ത​ർ​ക്ക​മൊ​ന്നും​മി​ല്ലെ​ന്നും റാ​വ​ത്ത് പ​റ​ഞ്ഞു.​മ​യാ​യു​തി നേ​ര​ത്തെ സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടൊ​ന്നും കാ​ര്യ​മി​ല്ലെ​ന്നും അ​വ​ർ പ്ര​തി​പ​ക്ഷ​ത്താ​യി​രി​ക്കും ഇ​രി​ക്കു​ക​യെ​ന്നും റാ​വ​ത്ത് പ​രി​ഹ​സി​ച്ചു. സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ​ക്ക് അ​വ​രു​ടെ ഭ​ര​ണം മ​ടു​ത്തു​വെ​ന്നും റാ​വ​ത്ത് കൂ​ട്ടി​ച്ചേ​ർ​ത്തു.