പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ടെ എൻഡിഎ സ്ഥാ​നാ​ര്‍​ഥി സി.​കൃ​ഷ്ണ​കു​മാ​ര്‍ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. ആ​ര്‍​ഡി​ഒ ശ്രീ​ജി​ത്ത്.​എ​സി​ന് മു​മ്പാ​കെ മൂ​ന്ന് സെ​റ്റ് പ​ത്രി​ക​യാ​ണ് സ​മ​ര്‍​പ്പി​ച്ച​ത്.

പാ​ല​ക്കാ​ട്ട് ബി​ജെ​പി​ക്ക് അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് പ​ത്രി​ക സ​മ​ര്‍​പ്പ​ണ​ത്തി​ന് പി​ന്നാ​ലെ കൃ​ഷ്ണ​കു​മാ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മ​ണ്ഡ​ല​ത്തി​ല്‍ ച​രി​ത്ര​വി​ജ​യം കൊ​യ്യാ​ന്‍ സാ​ധി​ക്കും. താ​ന്‍ തി​ക​ച്ച വി​ജ​യപ്ര​തീ​ക്ഷ​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പാ​ല​ക്കാ​ട് ബി​ജെ​പി​യി​ല്‍ യാ​തൊ​രു ഭി​ന്ന​ത​യു​മി​ല്ല. പി.​വി​.അ​ന്‍​വ​റി​ന്‍റെ സ്ഥാ​നാ​ര്‍​ഥി മ​ത്സ​രി​ക്കു​ന്ന​തും മ​ത്സ​രി​ക്കാ​ത്ത​തും ത​ങ്ങ​ളെ ഒ​രു ത​ര​ത്തി​ലും ബാ​ധി​ക്കി​ല്ലെ​ന്നും കൃ​ഷ്ണ​കു​മാ​ര്‍ പ്ര​തി​ക​രി​ച്ചു.