കടുവകളെ വരിഞ്ഞുമുറുക്കി; ദക്ഷിണാഫ്രിക്ക ഡ്രൈവിംഗ് സീറ്റിൽ
Tuesday, October 22, 2024 5:39 PM IST
ധാക്ക: ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക മികച്ച നിലയിൽ. സ്കോർ: ബംഗ്ലാദേശ് 106,101/3 ദക്ഷിണാഫ്രിക്ക 308. ഒന്നാം ഇന്നിംഗ്സിൽ ബംഗ്ലാ കടുവകൾ ഉയർത്തിയ 106 റൺസിന് മറുപടിയായി ദക്ഷിണാഫ്രിക്ക 308 റൺസിന് എല്ലാവരും പുറത്തായി.
202 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ബംഗ്ലാദേശ് രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് എന്ന നിലയിലാണ്. ഷദ്മാന്‍ ഇസ്ലാം (ഒന്ന്), മൊമിനുല്‍ ഹഖ് (0), നജ്മുല്‍ ഹുസൈന് ഷാന്റോ (23) എന്നിവുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്.
മഹ്മുദുല്‍ ഹസന് ജോയ് (38), മുഷ്ഫിഖുര്‍ റഹീം (31) എന്നിവരാണ് ക്രീസിൽ. കഗിസോ റബാദ രണ്ടും കേശവ് മഹാരാജ് ഒരു വിക്കറ്റും വീഴ്ത്തി. ആറിന് 140 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്കായി കെയ്ൽ വെരെയ്ൻ (114) വിയാം മുൾഡർ (54) മികച്ച പ്രകടനം പുറത്തെടുത്തു.
ബംഗ്ലാദേശിനായി തൈജുൽ ഇസ്ലാം അഞ്ചും ഹസൻ മഹ്മൂദ് മൂന്നും മെഹ്ദി ഹസൻ മിറാസ് രണ്ടുവിക്കറ്റും വീഴ്ത്തി.