പാ​ല​ക്കാ​ട്: എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​യാ​യ പി.​പി.​ദി​വ്യ​യെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ന്‍. ദി​വ്യ​യെ സം​ര​ക്ഷി​ക്കു​ന്ന​ത് ആ​രെ​ന്ന് മു​ഖ്യ​മ​ന്ത്രി തു​റ​ന്നു പ​റ​യ​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ പ്ര​തി​ക​രി​ച്ചു.

ദി​വ്യ​യെ സം​ര​ക്ഷി​ക്കി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ആ​ത്മാ​ർ​ത്ഥ​ത​യി​ല്ലാ​ത്ത​താ​ണ്. ദി​വ്യ​യ്ക്കെ​തി​രേ ഒ​രു ന​ട​പ​ടി​യും എ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. അ​വ​രെ ഒ​ളി​വി​ൽ പോ​കാ​ൻ സ​ഹാ​യി​ച്ച​ത് ആ​രാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ ചോ​ദി​ച്ചു.

മു​ഖ്യ​മ​ന്തി​യു​ടെ ന​ട​പ​ടി ന​വീ​ന്‍റെ കു​ടും​ബ​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്.​പി.​പി.​ദി​വ്യ​യെ അ​റ​സ്റ്റ് ചെ​യ്യും വ​രെ സ​മ​രം തു​ട​രു​മെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

പാ​ല​ക്കാ​ട് ബി​ജെ​പി​യി​ൽ ഭി​ന്ന​ത​യു​ണ്ടെ​ന്ന വാ​ർ​ത്ത മാ​ധ്യ​മ​സൃ​ഷ്ടി​യാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ അ​വ​കാ​ശ​പ്പെ​ട്ടു. പാ​ല​ക്കാ​ട്ടെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി സി.കൃ​ഷ്ണ​കു​മാ​റി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച റോ​ഡ് ഷോ​യി​ൽ എ​ല്ലാ​വ​രും പ​ങ്കെ​ടു​ത്തി​രു​ന്നു.

ബി​ജെ​പി​യി​ൽ ഭി​ന്ന​ത​യു​ണ്ടോ എ​ന്ന​ത് 23ന് ​ശേ​ഷം അ​റി​യാം. ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ പോ​സ്റ്റ​ർ ക​ത്തി​ച്ച​ത് മാ​ന​സി​കരോ​ഗി​യാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.