തൃ​ശൂ​ര്‍: മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത​യി​ല്‍ ടൂ​റി​സ്റ്റ് ബ​സി​നു മു​ക​ളി​ല്‍ ക​യ​റി ഇ​രു​ന്ന് അ​പ​ക​ട​ക​ര​മാ​യ യാ​ത്ര ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ഞ്ച് പേ​ര്‍​ക്കെ​തി​രേ കേ​സ്. മൂ​ന്ന് യു​വാ​ക്ക​ള്‍​ക്കെ​തി​രെ​യും ബ​സി​ലെ ഡ്രൈ​വ​ര്‍, ക്ലീ​ന​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്.

വി​വാ​ഹ​സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം. മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത​യി​ലും ചി​റ​ക്ക​ക്കോ​ട് ഭാ​ഗ​ത്തു​മാ​ണ് യു​വാ​ക്ക​ള്‍ അ​പ​ക​ട​ക​ര​മാ​യ യാ​ത്ര ന​ട​ത്തി​യ​ത്.

ഇ​തി​ന് ഇ​വ​ർ​ക്ക് സൗ​ക​ര്യം ഒ​രു​ക്കി​യ​തി​നാ​ണ് ഡ്രൈ​വ​ര്‍​ക്കും ക്ലീ​ന​ര്‍​ക്കു​മെ​തി​രെ കേ​സെ​ടു​ത്ത​ത്. ചി​റ​ക്ക​ക്കോ​ട് ഭാ​ഗ​ത്തേ​യ്ക്ക് ബ​സ് തി​രി​ഞ്ഞ​പ്പോ​ള്‍ വ​ഴി​യാ​ത്ര​ക്കാ​ർ മ​ണ്ണു​ത്തി പോലീ​സി​നെ വി​വ​രം അ​റി​യി​ക്കുകയായിരുന്നു.