ജെ​റു​സ​ലേം: ഇ​റാ​ന് വേ​ണ്ടി ചാ​ര​വൃ​ത്തി ന​ട​ത്തി​യ ഏ​ഴ് പേ​ര്‍ അ​റ​സ്റ്റി​ലാ​യെ​ന്ന് ഇ​സ്ര​യേ​ല്‍. ഇ​സ്രേ​ലി പൗ​ര​ന്മാ​രാ​ണ് ക​ഴി​ഞ്ഞ മാ​സം പി​ടി​യി​ലാ​യ​ത്. യു​ദ്ധ​സ​മ​യ​ത്ത് ശ​ത്രു​വി​നെ സ​ഹാ​യി​ച്ചു എ​ന്ന​ത​ട​ക്ക​മു​ള്ള ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ചു​മ​ത്തി ഇ​വ​ര്‍​ക്കെ​തി​രേ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

ര​ണ്ട് വ​ര്‍​ഷ​ത്തി​നി​ടെ 600ഓ​ളം ത​വ​ണ ഇ​വ​ര്‍ ഇ​റാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. അ​സ​ര്‍​ബൈ​ജാ​നി​ല്‍​നി​ന്നു​ള്ള സം​ഘ​മാ​ണ് ഇ​വു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ട​ത്. സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ള്‍ അ​ട​ക്കം ത​ന്ത്ര​പ്ര​ധാ​ന​മാ​യ വി​വ​ര​ങ്ങ​ള്‍ ഇ​വ​ര്‍ ഇ​റാ​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.

വ​ധ​ശി​ക്ഷ വ​രെ ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണ് ഇ​ത്. സം​ഭ​വ​ത്തി​ല്‍ ക​ര്‍​ശ​ന​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ഇ​സ്ര​യേ​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.