ക​ണ്ണൂ​ര്‍: എ​ഡി​എം ന​വീ​ന്‍ ബാ​ബു അ​വ​സാ​ന​ത്തെ ഫോ​ൺ സ​ന്ദേ​ശം അ​യ​ച്ച​ത് ക​ള​ക്ട​റേ​റ്റി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ 4.58നാ​യി​രു​ന്നു അ​ത്.

ഭാ​ര്യ​യു​ടേ​യും മ​ക​ളു​ടേ​യും ഫോ​ണ്‍ ന​മ്പ​ര്‍ ആ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​യ​ച്ച​ത്. അതേസമയം ന​വീ​ന്‍ ബാ​ബു ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ണ്.

ശ​രീ​ര​ത്തി​ല്‍ മ​റ്റു മു​റി​വു​ക​ളോ അ​ട​യാ​ള​ങ്ങ​ളോ ഇ​ല്ല. എ​ന്നാ​ല്‍ മ​ര​ണ​സ​മ​യം കൃ​ത്യ​മാ​യി റി​പ്പോ​ര്‍​ട്ടി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് പൊ​ലീ​സി​ന് കൈ​മാ​റി.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് ന​വീ​ന്‍ ബാ​ബു​വി​നെ ക​ണ്ണൂ​ര്‍ പ​ള്ളി​ക്കു​ന്നി​ലെ ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.