റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി​പ​ട്ടി​ക പു​റ​ത്തി​റ​ക്കി കോ​ൺ​ഗ്ര​സ്. 21 പേ​രു​ടെ സ്ഥാ​നാ​ർ​ഥി​പ​ട്ടി​ക​യാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്.

സം​സ്ഥാ​ന​ത്തെ ധ​ന​മ​ന്ത്രി​യും മു​തി​ർ​ന്ന നേ​താ​വു​മാ​യ രാ​മേ​ശ്വ​വ​ർ ഒ​റെ​യോ​ൺ ലോ​ഹ​ർ​ദ​ഗ സീ​റ്റി​ൽ നി​ന്ന് ജ​ന​വി​ധി തേ​ടും. മു​തി​ർ​ന്ന നേ​താ​വ് അ​ജോ​യ് കു​മാ​ർ ജം​ഷ​ധ്പു​ർ ഈ​സ്റ്റി​ൽ നി​ന്ന് മ​ത്സ​രി​ക്കും. ശി​പ്‌​ലി നേ​ഹ മ​ന്ദ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ജ​ന​വി​ധി തേ​ടും.

ജാ​ർ​ഖ​ണ്ഡി​ൽ ജെ​എം​എ​മ്മു​മാ​യി സ​ഖ്യ​മാ​യാ​ണ് കോ​ൺ​ഗ്ര​സ് മ​ത്സ​രി​ക്കു​ന്ന​ത്. നി​ല​വി​ൽ ജെ​എം​എം-​കോ​ൺ​ഗ്ര​സ് സ​ഖ്യ​മാ​ണ് ജാ​ർ​ഖ​ണ്ഡി​ൽ അ​ധി​കാ​ര​ത്തി​ലു​ള്ള​ത്.

ജാ​ർ​ഖ​ണ്ഡി​ൽ ര​ണ്ടു ഘ​ട്ട​മാ​യി​ട്ടാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ 13ന് ​ആ​ദ്യ ഘ​ട്ട​വും 20ന് ​ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. ന​വം​ബ​ർ 23നാ​ണ് വോ​ട്ടെ​ണ്ണ​ൽ.