ക​ൽ​പ്പ​റ്റ: പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി കോ​ൺ​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വം വ​യ​നാ​ട്ടി​ലേ​ക്ക്. ബു​ധ​നാ​ഴ്ച​യാ​ണു പ്രി​യ​ങ്ക നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​ത്. രാ​വി​ലെ 11 ന് ​ക​ൽ​പ്പ​റ്റ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും റോ​ഡ്‌​ഷോ ന​ട​ത്തും. ഉ​ച്ച​യ്ക്ക് 12ന് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് മു​മ്പാ​കെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കും.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ചെ​യ​ർ​പ​ഴ്സ​ൺ സോ​ണി​യാ ഗാ​ന്ധി, ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വും വ​യ​നാ​ട് മു​ൻ എം​പി​യു​മാ​യ രാ​ഹു​ൽ ഗാ​ന്ധി എ​ന്നി​വ​ർ പ്രി​യ​ങ്ക​യ്‌​ക്കൊ​പ്പ​മു​ണ്ടാ​കും. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ കോ​ൺ​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​മാ​രും ദേ​ശീ​യ, സം​സ്ഥാ​ന നേ​താ​ക്ക​ളും വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ​ത്തി​നാ​യി എ​ത്തും.

രാ​ഹു​ൽ ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച​പ്പോ​ൾ മ​ണ്ഡ​ല​ത്തി​ൽ മൂ​ന്നു ദി​വ​സം മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. പ്രി​യ​ങ്ക ഗ​ന്ധി ര​ണ്ടു​ത​വ​ണ രാ​ഹു​ല്‍ മ​ത്സ​രി​ച്ച​പ്പോ​ൾ വോ​ട്ട​ഭ്യ​ർ​ഥി​ച്ച് എ​ത്തി​യി​രു​ന്നു. ക​ന്നി​യ​ങ്ക​ത്തി​ന് നാ​മ​നി​ർ​ദേ​ശ​ക പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​നു മു​മ്പാ​യി പ്രി​യ​ങ്ക കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യെ സ​ന്ദ​ർ​ശി​ച്ച് ച​ർ​ച്ച ന​ട​ത്തി.