ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ലീ​ഡ്. സ്കോ​ർ: ബം​ഗ്ലാ​ദേ​ശ് 106 ദ​ക്ഷി​ണാ​ഫ്രി​ക്ക 140/6. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 106 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.

മു​ഹ​മ്മ​ദു​ല്‍ ഹ​സ​ന്‍ ജോ​യ് 30 റ​ണ്‍​സെ​ടു​ത്ത് ടോ​പ് സ്‌​കോ​റ​റാ​യി. നാ​ല് താ​ര​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് ബം​ഗ്ലാ​ദേ​ശ് നി​ര​യി​ൽ ര​ണ്ട​ക്കം ക​ട​ക്കാ​നാ​യ​ത്. മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ ക​ഗി​സോ റ​ബാ​ദ, വി​യാ​ന്‍ മ​ള്‍​ഡ​ര്‍, കേ​ശ​വ് മ​ഹാ​രാ​ജ് എ​ന്നി​വ​രാ​ണ് ബം​ഗ്ലാ​ദേ​ശി​നെ ത​ക​ര്‍​ത്ത​ത്.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ത​ക​ർ​ച്ച​യോ​ടെ​യാ​ണ് തു​ട​ങ്ങി​യ​ത്. ആ​ദ്യ ദി​നം അ​വ​സാ​നി​ക്കു​മ്പോ​ൾ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 140 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്. ഇ​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 34 റ​ൺ​സി​ന്‍റെ ലീ​ഡാ​യി.

കൈ​ല്‍ വെ​റെ​യ്നെ (18), വി​യാ​ന്‍ മ​ള്‍​ഡ​ര്‍ (17) എ​ന്നി​വ​രാ​ണ് ക്രീ​സി​ല്‍. ബം​ഗ്ലാ​ദേ​ശി​നാ​യി തൈ​ജു​ൾ ഇ​സ്ലാം അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി. മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ ദി​നം 16 വി​ക്ക​റ്റു​ക​ൾ വീ​ണു.