കൊ​ച്ചി: ജാ​തീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ചെ​ന്ന പി.​വി. ശ്രീ​നി​ജി​ൻ എം​എ​ൽ​എ​യു​ടെ പ​രാ​തി​യി​ൽ മ​റു​നാ​ട​ന്‍ മ​ല​യാ​ളി എ​ഡി​റ്റ​ര്‍ ഷാ​ജ​ന്‍ സ്‌​ക​റി​യാ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ള​മ​ക്ക​ര പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.

ഷാ​ജ​ൻ സ്ക​റി​യ, സി​ഇ​ഒ ആ​ൻ മേ​രി ജോ​ർ​ജ്, ചീ​ഫ് എ​ഡി​റ്റ​ർ ജെ. ​റി​ജു എ​ന്നി​വ​രെ പ്ര​തി​ക​ളാ​ക്കി​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ശ്രീ​നി​ജ​ൻ എം​എ​ൽ​എ പ​രാ​തി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ ഷാ​ജ​ൻ സ്ക​റി​യ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് മു​ൻ​കൂ​ർ ജാ​മ്യം നേ​ടി​യി​രു​ന്നു.

വ​ര്‍​ഷ​ങ്ങ​ളാ​യി മ​റു​നാ​ട​ന്‍ മ​ല​യാ​ളി ത​ന്നെ നി​ര​ന്ത​രം വേ​ട്ട​യാ​ടു​ക​യാ​ണെ​ന്ന് ശ്രീ​നി​ജ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ എ​സി​യ്ക്കു മു​മ്പാ​കെ ഹാ​ജ​രാ​യ ഷാ​ജ​ൻ സ്ക​റി​യാ​യെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി പോ​ലീ​സ് വി​ട്ട​യ​ച്ചു.