ധാ​ക്ക: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ല്‍ ബം​ഗ്ലാ​ദേ​ശി​ന് കൂ​ട്ട​ത്ത​ക​ർ​ച്ച. ആ​ദ്യം ബാ​റ്റ് ചെ​യ്ത ആ​തി​ഥേ​യ​ർ ഒ​ന്നാ​മി​ന്നിം​ഗ്സി​ൽ 106 റ​ൺ​സി​നു പു​റ​ത്താ​യി. 30 റ​ൺ‌​സെ​ടു​ത്ത മ​ഹ്മു​ദു​ൽ ഹ​സ​ന്‍ ജോ​യ് ആ​ണ് ബം​ഗ്ലാ​ദേ​ശി​ന്‍റെ ടോ​പ് സ്‌​കോ​റ​ർ.

മ​ഹ്മു​ദു​ല്‍ ഹ​സ​ന് പു​റ​മെ മു​ഷ്ഫി​ഖു​ര്‍ റ​ഹീം (11), മെ​ഹി​ദി ഹ​സ​ന്‍ മി​റാ​സ് (13), ത​യ്ജു​ല്‍ ഇ​സ്‌​ലാം (16) എ​ന്നി​വ​ർ​ക്കു മാ​ത്ര​മേ ര​ണ്ട​ക്കം പോ​ലും കാ​ണാ​നാ​യു​ള്ളൂ. ഷ​ദ്മാ​ന്‍ ഇ​സ്‌​ലാം (പൂ​ജ്യം), മോ​മി​നു​ള്‍ ഹ​ഖ് (നാ​ല്), ന​ജ്മു​ല്‍ ഹു​സൈ​ന്‍ ഷാ​ന്‍റോ (ഏ​ഴ്), ലി​റ്റ​ണ്‍ ദാ​സ് (ഒ​ന്ന്), ജാ​ക​ര്‍ അ​ലി (ര​ണ്ട്), ന​യീം ഹ​സ​ന്‍ (എ​ട്ട്) എ​ന്നി​വ​ർ നി​രാ​ശ​പ്പെ​ടു​ത്തി.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു വേ​ണ്ടി മൂ​ന്നു​വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ ക​ഗി​സോ റ​ബാ​ഡ, വി​യാ​ന്‍ മ​ള്‍​ഡ​ര്‍, കേ​ശ​വ് മ​ഹാ​രാ​ജ് എ​ന്നി​വ​രാ​ണ് ബം​ഗ്ലാ​ദേ​ശി​നെ കു​ഞ്ഞ​ൻ സ്കോ​റി​ൽ ഒ​തു​ക്കി​യ​ത്.

മ​റു​പ​ടി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ബാ​റ്റിം​ഗ് ത​ക​ർ​ച്ച​യെ നേ​രി​ടു​ക​യാ​ണ്. ഒ​ടു​വി​ല്‍ വി​വ​രം ല​ഭി​ക്കു​മ്പോ​ള്‍ ആ​റു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 108 റ​ണ്‍​സെ​ടു​ത്തി​ട്ടു​ണ്ട്. കെ​യ്ൽ വെ​രെ​യ്ൻ (മൂ​ന്ന്), വി​യാ​ൻ മു​ൾ​ഡ​ർ (പൂ​ജ്യം) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ.

എ​യ്ഡ​ന്‍ മാ​ര്‍​ക്രം (ആ​റ്), ട്രി​സ്റ്റ​ണ്‍ സ്റ്റ​ബ്‌​സ് (23), ഡേ​വി​ഡ് ബെ​ഡി​ഗ്ഹാം (11), ടോ​ണി ഡി ​സോ​ര്‍​സി (30), റ​യാ​ൻ റി​ക്കി​ൾ​ട്ട​ൺ (27), മാ​ത്യു ബ്രീ​ത്‌​സ്കി (പൂ​ജ്യം) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ന​ഷ്ട​മാ​യ​ത്.

അ​ഞ്ചു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ തൈ​ജു​ൽ ഇ​സ്‌​ലാ​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ മു​ൻ​നി​ര​യെ ത​ക​ർ​ത്ത​ത്. ശേ​ഷി​ക്കു​ന്ന ഒ​രു വി​ക്ക​റ്റ് ഹ​സ​ന്‍ മ​ഹ്മൂ​ദി​നാ​ണ്.