കൊ​ച്ചി: മു​തി​ർ​ന്ന സി​പി​എം നേ​താ​വും എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​യ കെ.​ജെ.​ജേ​ക്ക​ബ്(77) അ​ന്ത​രി​ച്ചു. വാ​ര്‍​ദ്ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

ബാംബു കോ​ര്‍​പ​റേ​ഷ​ന്‍ മു​ന്‍ ചെ​യ​ര്‍​മാ​നാ​യി ദീ​ര്‍​ഘ​കാ​ലം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. എ​റ​ണാ​കു​ളം ഏ​രി​യാ സെ​ക്ര​ട്ട​റി, പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗം, സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ന് നാ​ലി​ന് പാ​ർ​ട്ടി എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ പൊ​തു​ദ​ർ​ശ​ന​മു​ണ്ടാ​കും. ശേ​ഷം ക​ലൂ​ർ ആ​സാ​ദ് റോ​ഡി​ലു​ള്ള വ​സ​തി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും.​ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് മൂ​ന്നി​ന് ക​ലൂ​ർ ക​തൃ​ക്ക​ട​വ് സെ​മി​ത്തേ​രി​യി​ലാ​ണ് സം​സ്കാ​രം.